ചിന്നക്കടയിൽ കോൺഗ്രസ് പൊതുസമ്മേളനം 26 ന്
1508042
Friday, January 24, 2025 6:21 AM IST
കൊല്ലം: മോദി സർക്കാരിന്റെ ഭരണഘടനയെ ദുർബലപ്പെടുത്തുന്ന സ്വേച്ഛാധിപത്യ നടപടികൾക്ക് എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ കാമ്പയിന്റെ ഭാഗമായി 26 ന് വൈകുന്നേരം നാലിന് മഹാത്മാഗാന്ധിജിയുടെയും, ഡോ. ബി. ആർ. അംബേദ്കറുടെയും, ഭരണഘടനയുടെയും പ്രാധാന്യം ഉയർത്തി കാട്ടി ചിന്നക്കടയിൽ പൊതു സമ്മേളനം സംഘടിപ്പിക്കും.
സമ്മേളനം എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.