‘പ്രതിസന്ധികളെ അതിജീവിക്കാന്‍ സഭകളുടെ കൂട്ടായ പ്രാർഥന അനിവാര്യം’
1507744
Thursday, January 23, 2025 6:03 AM IST
കൊല്ലം: ക്രിസ്തുവിലും സുവിശേഷത്തിലും സമര്‍പ്പിതരായി പ്രതിസന്ധികളെ അതിജീവിക്കാന്‍ സഭകളുടെ കൂട്ടായ പ്രാർഥനയും, പ്രവര്‍ത്തനമുണ്ടാകണമെന്ന് രണ്ടാംകുറ്റി മാർത്തോമ ശ്ലീഹാ സീറോ മലബാർ പള്ളിയിൽ നടന്ന അഷ്ടദിന പ്രാർഥനയുടെ നാലാം ദിവസത്തെ ശുശ്രുഷയിൽ റവ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്ത് പറഞ്ഞു.
ആത്മീയ തലങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളില്‍ തളരാതെ സുവിശേഷ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു സേവനം തുടരാന്‍ സഭകള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടവക വികാരി ഫാ. റോഷോ പട്ടത്താനം എക്യുമെനിക്കൽ പ്രാർഥനകൾക്ക് മുഖ്യകാർമികനായിരുന്നു. എക്യുമെനിക്കൽ പ്രാർഥനകളിൽ വിവിധ സഭകളിലെ പുരോഹിതരായ റവ. ഡോ.അഭിലാഷ് ഗ്രിഗറി, റവ. ഡോ. ജി. വർഗീസ്, റവ. ജോസ് ജോർജ്, റവ. ഫിലിപ് തരകൻ, ഫാ. റെനു ജോൺ, ഫാ. ഇമ്മാനുവേൽ ആന്റണി ,
റവ. ജിജി മാത്യൂസ്, റവ. എം.ഡി. കോശി, ഫാ. വർഗീസ് പൈനാടത്ത്, റവ. മോസസ്ഡേവിഡ്, ക്രൈസ്തവവിഭാഗ പ്രതിനിധികളായി ജിമ്മി ജോസഫ്, ജോർജ് തോമസ്, മനോജ് വർഗീസ്, ജേക്കബ് ഈശോ, മാർഷൽ ഫ്രാങ്ക്, പി.ഒ. സണ്ണി, അഡ്വ. ഇ. എമേഴ്സൺ, സാജു കുരിശിങ്കൽ, ഗ്രയ്സ് പ്രസാദ്, ലിയോൺസ്, അലക്സാണ്ടർ സെബാസ്റ്റ്യൻ, ബീനാ മനോജ് അഗ്നി സ്റ്റാൻസിലാവോസ്എന്നിവർ പങ്കെടുത്തു.