ഉളിയക്കോവില്‍ സെന്റ് മേരീസ് ഫെയറി കിഡ്സ് ഉദ്ഘാടനം
1508022
Friday, January 24, 2025 6:10 AM IST
കൊല്ലം: ഉളിയക്കോവില്‍ സെന്റ് മേരീസ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ രണ്ടാംകുറ്റി ജംഗ്ഷനില്‍ ആരംഭിച്ച സെന്റ് മേരീസ് ഫെയറി കിഡ്സിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു നിര്‍വഹിച്ചു.
ഉളിയക്കോവില്‍ സെന്റ് മേരീസ് സ്കൂള്‍ ചെയര്മാന് ഡോ. ഡി പൊന്നച്ചന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൊല്ലം ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി റവ. ഫിലിപ്പ് തരകന് സമര്‍പ്പണപ്രാര്‍ത്ഥന നടത്തി. കൗണ്‍സിലര്‍ ബി. സാബു, വി. സന്തോഷ്, പൂർവ വിദ്യാര്‍ഥി ഡോ. മിലന് ജീവ് റൊസാരിയോ എന്നിവര്‍ പ്രസംഗിച്ചു.
സെന്റ് മേരീസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ മഞ്ജു രാജീവ്, അഡ്മിനിസ്റ്റ്രേറ്റര്‍ ലീലാമ്മ പൊന്നച്ചന്, വൈസ് പ്രിന്‍സിപ്പല്‍ ക്രിസ്റ്റി ഡി. പൊന്നന്, റവ. മാത്യൂ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡെ കെയര്‍, പ്ലേ ക്ലാസ്, എല്‍കെജി, യുകെജി ക്ലാസുകളിലെ അഡ്മിഷന് പുരോഗമിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു.