എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ
1508040
Friday, January 24, 2025 6:20 AM IST
കൊല്ലം: കെപിഎസ്എംഎ ജില്ലാ സമ്മേളനം ഇന്നും നാളെയും കൊല്ലം ആശ്രമം സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ഹാളിൽ നാളെ നടക്കും.
രാവിലെ ഒന്പതിന് മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ് അധ്യക്ഷത വഹിക്കും. എംഎൽഎമാരായ പി.എസ്. സുപാൽ, പി.സി.വിഷ്ണുനാഥ്, എം. നൗഷാദ്, കോവൂർ കുഞ്ഞുമോൻ എന്നിവർ പങ്കെടുക്കും. ഡോക്ടറേറ്റ് നേടിയ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലത്തിനെ ആദരിക്കും.
ജില്ലാ സെക്രട്ടറി വി.വി. ഉല്ലാസ് രാജ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് മുരളി കൃഷ്ണൻ നന്ദിയും പറയും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ടി.ഒ. ഭാസ്കർ, കെ.അൽ അമീൻ എന്നിവർ ക്ലാസ് നയിക്കും.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ്, ജില്ലാ സെക്രട്ടറി ഉല്ലാസ് രാജ്, സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾ ഷെരീഫ്, കൊല്ലം ഉപജില്ലാ പ്രസിഡന്റ് എസ്. രമേശ് കുമാർ, സെക്രട്ടറി വി.കെ. രാജീവ് എന്നിവർ പങ്കെടുത്തു.