പൊങ്ങൻപാറ അങ്കണവാടി കെട്ടിട നിർമാണോദ്ഘാടനം നടത്തി
1507751
Thursday, January 23, 2025 6:13 AM IST
കൊട്ടാരക്കര: കുളക്കട പഞ്ചായത്ത് പൊങ്ങൻപാറ അങ്കണവാടി കെട്ടിട നിർമാണ ഉദ്ഘാടനം നടത്തി. കേന്ദ്ര സർക്കാർ എൻആർഇജിഎസ് നിന്ന് എട്ടുലക്ഷം. ബ്ലോക്ക് പഞ്ചായത്ത് രണ്ട് ലക്ഷം, ഐ സിഡിഎസിൽ നിന്ന് രണ്ട് ലക്ഷം പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 1.35 ലക്ഷം വീതമാണ് വകയിരുത്തിയത്. 13.35 ലക്ഷം രൂപയ്ക്കാണ് അങ്കണവാടി കെട്ടിടം നിർമിക്കുന്നത്.
വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. കെട്ടിടം നിർമിക്കാനായി രാജ മന്ദിരത്തിൽ പാർവതി സൗജന്യമായി മൂന്ന് സെന്റ് വസ്തു നൽകിയിരുന്നു. വാർഡ് മെമ്പർ ജി. രഘുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുളക്കട പഞ്ചായത്ത് പ്രസിഡന്റ്സജി കടുക്കാല ശിലസ്ഥാപനവും നിർമാണോദ്ഘാടനവും നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന, പഞ്ചായത്ത് സെക്രട്ടറി ടി.ഐ. ജോസ്, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.