കെഎസ്ആർടിസിയുടെ മെഗാ ക്ലീനിംഗിനു നെടുമങ്ങാട്ട് തുടക്കം
1497430
Wednesday, January 22, 2025 7:07 AM IST
നെടുമങ്ങാട്: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയിലെ ഹൗസിംഗ് ജീവനക്കാരും വർക്ഷോപ്പുകളിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരും ഡിപ്പോയിലെ പൊതുജനങ്ങളുടെയും ജീവനക്കാരുടെയും ടോയ്ലറ്റുകൾ, ഇരിപ്പിടങ്ങൾ, ബസ് സ്റ്റേഷൻ പരിസരം എന്നിവ വൃത്തിയാക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായുള്ള ജില്ലാതല മെഗാ ക്ലീനിംഗിനു നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ തുടക്കമായി.
ഡിപ്പോയിലെ എട്ടോളം ഹൗസ് കീപ്പിംഗ് ജീവനക്കാരും മറ്റു യൂണിറ്റുകളിൽ നിന്നുള്ള പതിനെട്ടിൽപ്പരം ജീവനക്കാരുമാണു മെഗാ ക്ലീനിംഗ് ഡ്രൈവിൽ പങ്കാളികളായത്. മന്ത്രി കെ.ബി. ഗണേഷ് കുമാർ,
മാനേജിംഗ് ഡയറക്ടർ പ്രമോദ് ശങ്കർ എന്നിവരുടെ നിർദേശാനുസരണം നെടുമങ്ങാട്ട് നടന്ന പരിപാടിക്ക് ഹൗസ് കീപ്പിംഗ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശശികല ഖജാർ, എടിഒ ഷെസിൻ, ചീഫ് സർജന്റ് ശശി ഭുവൻ, പ്രശോക് എന്നിവർ നേതൃത്വം നൽകി.