കഞ്ചാവ് കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും
1508028
Friday, January 24, 2025 6:10 AM IST
കൊല്ലം: കഞ്ചാവ് കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷിച്ച് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എൻ.വിനോദ് ഉത്തരവായി. ആണ്ടാമുക്കം തളത്തില്‍ പുരയിടത്തില്‍ അഖില്‍ ഭവനത്തില്‍ ഉണ്ണി, നീണ്ടകര വേട്ടുതറയില്‍ സുരേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് വര്‍ഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി ശിക്ഷഅനുഭവിക്കണമെന്നാണ് ഉത്തരവ്. ഇവരില്‍ നിന്ന് 3.88 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.
കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്റ് നര്‍ക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ സിഐ ഐ. നൗഷാദാണ് അന്വേഷണം നടത്തിയത്. കുറ്റപത്രം ഹാജരാക്കിയത് സിഐ എസ്. കൃഷ്ണകുമാറാണ്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന് ജി. മുണ്ടയ്ക്കല്‍ ഹാജരായി.