മൺട്രോതുരുത്ത് പഞ്ചായത്തിൽ സംരംഭക സഭ നടത്തി
1507752
Thursday, January 23, 2025 6:13 AM IST
കുണ്ടറ: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി മൺട്രോ തുരുത്ത് പഞ്ചായത്തിൽ സംരംഭക സഭ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ.അനീറ്റ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രമീള പ്രകാശ്, സോഫിയ പ്രകാശ്, ജയപ്രകാശ്, വാർഡ് മെമ്പർ പ്രസന്നകുമാരി, പ്രസന്ന കുമാർ, വ്യവസായ ഓഫീസർ വി. വീണ, കനറാ ബാങ്ക് മാനേജർ അബിൻ ജി. ശ്രീനിവാസ്, കെഎസ്എസ്ഐ പ്രതിനിധി വിജയൻ പിള്ള, വ്യവസായവകുപ്പ് ഇഡിഇ ആർ. അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സംരംഭകർക്ക് വായ്പ, ലൈസൻസ്, സബ്സിഡി എന്നിവയുടെ വിതരണവും പുതിയ അപേക്ഷകളും സ്വീകരിച്ചു.