മൺട്രോതുരുത്തിൽ ഉമ്മൻ ചാണ്ടി സാംസ്കാരിക സമുച്ചയത്തിന് ഭൂമി കൈമാറി
1507754
Thursday, January 23, 2025 6:13 AM IST
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർഥം കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൺട്രോതുരുത്തിൽ സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്നതിന് ഭൂമി കൈമാറി.
ഉമ്മൻ ചാണ്ടിയുടെ ഓർമകൾ നിലനിർത്താൻ സാംസ്കാരിക സമുച്ചയം എന്ന ആശയവുമായി മൺട്രോതുരുത്തിലെ കോൺഗ്രസ് ഭാരവാഹികളാണ് മുന്നോട്ട് വന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളത്തിന്റെ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലമാണ് സമുച്ചയം നിർമാണത്തിന് കൈമാറിയത്.
ഡിസിസി ഹാളിൽ നടന്ന ചടങ്ങിൽ വിഷ്ണു സുനിൽ പന്തളത്തിൽ നിന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പി. രാജേന്ദ്രപ്രസാദ് രജിസ്റ്റർ ചെയ്ത ആധാരം ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
ഉമ്മൻ ചാണ്ടിയുടെ ഓർമകൾ ഓരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങളാണ് നൽകിയിട്ടുള്ളതെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു.
ജനമനസുകളിൽ ജീവിക്കുന്ന ഉമ്മൻചാണ്ടിയുടെ ഓർമകൾ നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാകാൻ വിഷ്ണു സുനിലിനും കുടുംബത്തിനും കഴിഞ്ഞത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണ,
എ. ഷാനവാസ് ഖാൻ, കെപിസിസി സെക്രട്ടി സൂരജ് രവി, എൻ. ജയചന്ദ്രൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഫൈസൽ കുളപ്പാടം, എൻ. ഉണ്ണികൃഷ്ണൻ, അദിക്കാട് മധു, ബി. തൃദീപ് കുമാർ, ഗീതാകൃഷ്ണൻ, ഒബി രാജേഷ്,
നവാസ് റഷാദി, പലത്തര രാജീവ്, ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതി ഭാരവാഹികളായ എസ്. സന്തോഷ് കുമാർ, ഷിബു മൺട്രോതുരുത്ത്, എസ്. സേതുനാഥ്, എൻ. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.