ദുരന്ത നിവാരണ ദേശീയ ശില്പശാല നടത്തി
1508023
Friday, January 24, 2025 6:10 AM IST
കൊല്ലം: സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സഹകരണത്തോടെ ഫാത്തിമ മാതാ കോളജിൽ നടത്തിയ ഏകദിന ദേശീയ ശില്പശാല നടത്തി. ദുരന്തനിവാരണ രംഗത്ത് പരിശീലനം സിദ്ധിച്ച പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ന്യൂഡൽഹി വിശ്വ യുവക് കേന്ദ്ര, കൊട്ടാരക്കര കോസ്മിക് കമ്യൂണിറ്റി സെന്റർ, യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മുൻ കേന്ദ്ര മന്ത്രി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങളെ കുറിച്ചുള്ള അവബോധം സാധാരണ ജനങ്ങൾക്ക് നൽകുവാൻ പരിശീലന പദ്ധതികൾ സഹായിക്കുമെന്നും ഇതിനായി തുടർ പ്രവർത്തനങ്ങൾ അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വ യുവ കേന്ദ്രം പ്രോഗ്രാം ഡയറക്ടർ രജത് തോമസ് അധ്യക്ഷത വഹിച്ചു.
ഫാത്തിമ കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ, മാനേജർ ഫാ. ഡോ.അഭിലാഷ് ഗ്രിഗറി എന്നിവർ പ്രസംഗിച്ചു. മുൻഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, ജില്ല ദുരന്ത നിവാരണ അഥോറിറ്റി പ്രതിനിധി പ്രേം.ജി. പ്രകാശ്, യൂണിസെഫ് ഫാക്കൽറ്റി ജോ ജോൺ ജോർജ്, കെ.ജി. മത്തായിക്കുട്ടി എന്നിവർ വിഷയാവതരണം നടത്തി.
സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. കോസ്മിക് കമ്യുണിറ്റി സെന്റർ ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.