ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1490062
Friday, December 27, 2024 12:58 AM IST
പുനലൂർ: ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രികനായ തോട്ടം തൊഴിലാളി മരിച്ചു. പുനലൂർ ചാലിയക്കര പത്തുഹെക്ടർ സ്വദേശിയും ചാലിയക്കര എസ്റ്റേറ്റിലെ തൊഴിലാളിയുമായ എൻ. അയ്യപ്പൻ (48) ആണ് മരിച്ചത് പുനലൂർ - മൂവാറ്റുപുഴ ഹൈവേയിൽ വെട്ടിത്തിട്ട പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. മരുന്നു വാങ്ങാനായി പുനലൂരിലേക്ക് പോകുന്നതിനിടെ ബൈക്കിൽ കാറിടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് പത്തേക്കറിലുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: അജിത. മക്കൾ: അനുശ്രീ, അനുഗ്രഹ്.