ബിഷപ് ബെൻസിഗർ ആശുപത്രിയിൽ ക്രിസ്മസ് ആഘോഷം
1490001
Wednesday, December 25, 2024 6:28 AM IST
കൊല്ലം: ബിഷപ് ബെൻസിഗർ ആശുപത്രി യിൽ ക്രിസ്മസ് സംഗമം 2024 ആഘോഷിച്ചു .മാനവകുലത്തിന് പ്രത്യാശ പകരാനാണ് ക്രിസ്തുദേവൻ ഭൂമിയിൽ അവതരിച്ചത് .നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യർക്കും രോഗികൾക്കും വേദന അനുഭവിക്കുന്നവർക്കും പ്രത്യാശ നൽകാൻ സാധിക്കണമെന്ന സന്ദേശം നൽകി സിറ്റിപോലീസ് കമ്മിഷണർ ചൈത്ര തെരേസ ജോൺ ക്രിസ്മസ് ആഘോഷചടങ്ങ് ഉദ്ഘാടനം ചെയ്തു.
രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും പങ്കെടുത്ത ചടങ്ങിൽ റേഡിയോ ബെൻസിഗർ ഡയറക്ടറായ വെരി റവ. ഫെർഡിനാൻഡ് പീറ്റർ, ഡയറക്ടർ ഫാ.ജോൺ ബ്രിട്ടോ ,അസോസിയേറ്റ് ഡയറക്ടർ ടി. ജെയിംസ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീനമേരി ,മെഡിക്കൽ സൂപ്രണ്ട് ഡോ.ജി മോഹൻ എന്നിവർ പ്രസംഗിച്ചു .
ആശുപത്രി അങ്കണത്തിൽ നടത്തിയ ആഘോഷത്തിൽ ജീവനക്കാരുടെ കലാപ്രകടനങ്ങൾക്കൊപ്പം ക്രിസ്മസ് കിറ്റ് വിതരണവും സ്റ്റാഫ് അംഗങ്ങളുടെ മക്കൾക്ക് അവാർഡുകളും നൽകി.