കെ. കരുണാകരൻ അനുസ്മരണം നടത്തി
1490007
Wednesday, December 25, 2024 6:28 AM IST
ചാത്തന്നൂർ: കെ. കരുണാകരന്റെചരമവാർഷികദിനത്തോടനുബന്ധിച്ച് ചാത്തന്നൂരിൽ അനുസ്മരണ യോഗം നടന്നു. മുൻ കെ പി സി സി അംഗം വി.വിജയമോഹനൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ടി.എം. ഇക്ബാൽ അധ്യക്ഷത വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ, കല്ലുവാതുക്കൽ അജയകുമാർ ,കെ .എസ് . വിജയകുമാർ ,രാധാകൃഷ്ണൻ, സി. ഇക്ബാൽ, ജോൺ എബ്രഹാം, കൃഷ്ണപിള്ള , പ്രകാശ്, സുഹൈബ്, വിജയൻ, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.