ഷിബു ബേബിജോണിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു ആർഎസ്പി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
1489996
Wednesday, December 25, 2024 6:19 AM IST
തിരുവനന്തപുരം: രണ്ടാഴ്ചയായി കൊല്ലത്ത് കുടിവെള്ളം ലഭിക്കാത്തതിൽ ജില്ലാ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധിച്ച ആർഎസ്പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേജിജോണിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആർഎസ്പി പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.
കൊല്ലത്ത് കഴിഞ്ഞ രണ്ടാഴ്ചയായി കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധിച്ച ഷിബു ബേബി ജോണിനെയും മറ്റു നേതാക്കളെയും മർദ്ദിച്ചും വലിച്ചിഴച്ചും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ധർണയം നടത്തിയത്.
യുടിയുസി സംസ്ഥാന സെക്രട്ടറി ടി.സി .വിജയൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇറവൂർപ്രസന്നകുമാർ, കെ. ജയകുമാർ, വി.ശ്രീകുമാരൻ നായർ , കോരാണി ഷിബു, ഡോ. കെ.ബിന്നി, കരിക്കകം സുരേഷ് എന്നിവർ പ്രസംഗിച്ചു.