പരവൂർ എസ്എൻവിജിഎച്ച്എസിൽ എസ്പിസി ക്രിസ്മസ് ക്യാമ്പ്
1490010
Wednesday, December 25, 2024 6:30 AM IST
പരവൂർ : എസ്എൻവിജി എച്ച് എസിൽ ഏകദിന ക്രിസ്മസ് ക്യാമ്പ് സംഘടിപ്പിച്ചു. പരവൂർ നഗരസഭ ചെയർപേഴ്സൺ പി. ശ്രീജക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിൽകുമാർ. പി എസ് പി സി യെ ക്കുറിച്ചും മാനസിക ആരോഗ്യത്തെക്കുറിച്ച് സൈക്കോളജിസ്റ്റായ കാർത്തിക കൃഷ്ണൻ, സൈബർ സേഫ്റ്റിയെ കുറിച്ച് എസ്എൻവിജിഎച്ച്എസിലെ അധ്യാപികയായ അജിതകുമാരി എന്നിവർ ക്ലാസ് എടുത്തു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക,വാർഡ് കൗൺസിലറായ രഞ്ജിത്, കൊല്ലം സിറ്റി എ ഡി എൻഒ.രാജേഷ് ,എസ്പി സി പ്രസിഡന്റ്അജയകുമാർ,ഹെഡ്മിസ്ട്രസ് പ്രീത, സ്കൂൾ മാനേജർ സാജൻ, പിറ്റി എ പ്രസിഡന്റ്അശോക് കുമാർ, സ്റ്റാഫ് സെക്രട്ടറി കർമ രാജേന്ദ്രൻ, സി പി ഒ മാരായ അളക, സരിഗ എസ്. ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.