മൈലക്കാട് യു പിഎസിൽ ഭിന്ന ശേഷികുട്ടികൾക്കായി ‘നൂപുര’
1490002
Wednesday, December 25, 2024 6:28 AM IST
കൊട്ടിയം: ചാത്തന്നൂർ ബിആർസി യുടെ നേതൃത്വത്തിൽ തനത് പരിപാടിയായി ഭിന്നശേഷി കുട്ടികളുടെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് നൂപുര - 2024 മൈലക്കാട് യു പിഎസിൽ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽസ്കൂൾ ഹെഡ്മാസ്റ്റർ ജി.എസ് .ആദർശ് അധ്യക്ഷനായിരുന്നു.
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ സജി റാണി, അധ്യാപകമാരായ റിയാസ്,സന്ധ്യ, സോളി ജോസഫ് എന്നിവർ പ്രസംഗിച്ചു.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ കുട്ടികൾക്കായി സോപ്പ് നിർമാണം, ലോഷൻ നിർമാണം തുടങ്ങിയ തൊഴിൽ പരിശീലനവും അക്കാദമികവും അക്കാദമികേതരവുമായ വിവിധ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
കലാസാംസ്കാരിക പരിപാടികളും ഗ്രാമ സഞ്ചാരമുൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ഭിന്നശേഷി കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.ചാത്തന്നൂർ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.