തേവലക്കര വയലിത്തറ ഗ്രാമത്തില്‍ ഒരുകോടി രൂപയുടെ വികസനത്തിന് അംഗീകാരമായി
1489999
Wednesday, December 25, 2024 6:28 AM IST
ചവറ : അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചവറ നിയോജകമണ്ഡലത്തിലെ തേവലക്കര ഗ്രാമപഞ്ചായത്തില്‍ നാലാം വാര്‍ഡിലെ വയലിത്തറ ഗ്രാമത്തില്‍ ഒരുകോടി രൂപ വിനിയോഗിച്ചുളള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ കരാറുകാരായി നിയമിച്ചുകൊണ്ട് അംഗീകാരമായി. തദ്ദേശവാസികളുടെ സഹകരണത്തോടെ എത്രയും വേഗം പണിപൂര്‍ത്തീകരിക്കുമെന്ന് സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു .