‘കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്ത്; ലഭിച്ചത് 1933 അപേക്ഷകള്‍
1490009
Wednesday, December 25, 2024 6:30 AM IST
കൊല്ലം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തിലേക്ക് ഇതുവരെ 1933 അപേക്ഷകള്‍ ലഭിച്ചു.
കൊല്ലം താലൂക്ക്- 684, കുന്നത്തൂര്‍ - 168, കൊട്ടാരക്കര - 469, പത്തനാപുരം - 138, പുനലൂര്‍ - 232, കരുനാഗപ്പള്ളി - 242 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ലഭിച്ച പരാതികളുടെ എണ്ണം. അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച 102 അപേക്ഷകള്‍ നിരസിച്ചു. ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയാണ് അദാലത്ത്. ് 31ന് കൊല്ലം താലൂക്ക്- സി.കേശവന് മെമോറിയല്‍ ടൗണ്‍ ഹാള്‍, ജനുവരി മൂന്നിന് കുന്നത്തൂര്‍ താലൂക്ക് -ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളജ്, നാലിന് കൊട്ടാരക്കര താലൂക്ക് -മിനി സിവില്‍ സ്റ്റേഷന് കോമ്പൗണ്ട്,
ആറിന് പത്തനാപുരം താലൂക്ക്- സാഫല്യം ഓഡിറ്റോയം, ഏഴിന് പുനലൂര്‍ താലൂക്ക്- കെ.കൃഷ്ണപിള്ള കള്‍ച്ചറല്‍ ഹാള്‍ ചെമ്മണൂര്‍, 10ന് കരുനാഗപ്പള്ളി താലൂക്ക്- ലോര്‍ഡ്സ് പബ്ലിക് സ്കൂള്‍ എന്നീ വേദികളിലാണ് അദാലത്ത് നടക്കുക. ജില്ലയിലെ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കും.