നിലമേലിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്
1489995
Wednesday, December 25, 2024 6:19 AM IST
കൊല്ലം: നിലമേലിൽ കെഎസ്ആർടിസി ബസ്, കാറും ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരുക്കേറ്റു. കാറിൽ സഞ്ചരിച്ചവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ നിലമേൽ പുതുശേരിയിലാണ് അപകടം നടന്നത്.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം ഡിപ്പോയിലെ ബസ്, എയർപോർട്ടിൽ നിന്നും അഞ്ചലിലേക്ക് പോവുകയായിരുന്ന കാറിനേയും പിന്നാലെയെത്തിയ ഓട്ടോ റിക്ഷയെയും ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രെെവറുടെ കാലിന് പൊട്ടലുണ്ട്. ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചിരുന്ന അമ്മയും കുഞ്ഞും നിസാര പരുക്കുകളോടെ രക്ഷപെട്ടു. ബസിലുണ്ടായിരുന്ന എട്ട്പേർക്കും നിസാര പരുക്കേറ്റു. ബസ് ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്തു.