‘പാവപ്പെട്ടവരെ സഹായിക്കാനാണ് കുട്ടികൾ ആദ്യം പഠിക്കേണ്ടത് ’
1489991
Wednesday, December 25, 2024 6:19 AM IST
കൊല്ലം : പാവങ്ങളെ സഹായിക്കുകയാണ് കുട്ടികൾ ആദ്യം പഠിക്കേണ്ടതെന്ന് വാടി പാരിഷ് വികാരി ഫാ. ജോസ് സെബാസ്റ്റ്യൻ. ക്രിസ്മസ് ആഘോഷിക്കുന്ന ഓരോ കുട്ടികളും തങ്ങളുടെ കൂട്ടുകാർ, അയൽക്കാർ എന്നിവരും ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വാടി ദേവ മാതാ കോൺവെന്റ് സ്കൂളിൽ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പി ടി എ പ്രസിഡന്റ് ഡി .ഗീതാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ധന്യ,
സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ സൂചിത,സ്റ്റാഫ് പ്രതിനിധി ബ്രിന്ദ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ അവതരിപ്പിച്ച യേശുദേവന്റെ ജീവ ചരിത്രം ആധാരമാക്കി തയാറാക്കിയ നാടകവും മറ്റ് കലാപരിപാടികളും ഉണ്ടായിരുന്നു.