കാര്‍ ഇടിച്ച് റോഡില്‍വീണ സ്ത്രീ ലോറി കയറിയി മരിച്ചു
1490061
Friday, December 27, 2024 12:57 AM IST
അഞ്ചല്‍ : നിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറി കയറി മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ കാറിടിച്ച് റോഡില്‍വീണ ഷൈലയുടെ മുകളില്‍ കയറിയിറങ്ങുകയായിരുന്നു. ഷൈല തല്‍ക്ഷണം മരിച്ചു. ലോറി നിര്‍ത്തത്തെ പോയെങ്കിലും പിന്നീട് ഡ്രൈവര്‍ സ്റ്റേഷനില്‍ ഹാജരായി.
ക്രിസ്തുമസ് ദിനം രാവിലെ ആറോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവുപോലെ ഇന്നലെ രാവിലെ നടത്തത്തിനിറങ്ങി റോഡ് മറികടക്കാന്‍ ശ്രമിക്കവേ കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍വീണ ഷൈലയെ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയും ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.