‘ചരിത്രം കുറിക്കുന്ന തിരുപ്പിറവിയാണ് 2024 ലെ ക്രിസ്മസ്’
1489993
Wednesday, December 25, 2024 6:19 AM IST
കൊല്ലം : 2024ലെ ക്രിസ്മസ് ചരിത്രം കുറിക്കുന്ന തിരുപ്പിറവിയാണെന്ന് എഴുത്തുകാരന് വി.ടി. കുരീപ്പുഴ അഭിപ്രായപ്പെട്ടു. എഡി 825ല്‍ കത്തിനശിച്ച കൊല്ലം പട്ടണം പുനഃസ്ഥാപിക്കുവാന്‍ അന്നത്തെ കൊല്ലം രാജാവ് ക്രിസ്ത്യാനികളെ ചുമതലപ്പെടുത്തിയതിന്റെ 1200-ാമത്തെ വാര്‍ഷികം 2025ല്‍ ആഘോഷിക്കപ്പെടുകയാണ്.
ഈ അവസരത്തില്‍ 2024ലെ തിരുപ്പിറവി പ്രസക്തമാണ്. ക്രിസ്തുവിനൊപ്പം ഒരു പുതിയ ചരിത്രം കൂടി പിറവിയെടുക്കുന്ന അവസരമാണിത്. കൊല്ലം ക്രിസ്ത്യാനികള്‍ക്ക് തോമാ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുമെന്നതിനുള്ള ചരിത്രപരമായ തെളിവ് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സംഘടിപ്പിച്ച നക്ഷത്രരാവ് 2024 എന്ന ക്രിസ്മസ്-ന്യൂയര്‍ പരിപാടിയില്‍ സന്ദേശം നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാ. ഫിലിപ്പ് തരകന് അധ്യക്ഷത വഹിച്ചു. കൊല്ലം ഭദ്രാസന അധിപന് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത യോഗം ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റി ടി.വി. ജോര്‍ജ് വര്‍ഗീസ് കെ.വി. എ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടവകാംഗങ്ങള്‍ കരോള്‍ സംഗീതം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.