എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗം
1490008
Wednesday, December 25, 2024 6:28 AM IST
പാരിപ്പള്ളി: നടക്കൽ മേൽഭാഗം എൻ. എസ്. എസ്. കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. വിദ്യാഭ്യാസ അവാർഡ് വിതരണം, മുതിർന്ന കരയോഗ അംഗങ്ങളെ ആദരിക്കൽ, പഠന ഉപകരണങ്ങൾ വിതരണം, വിദ്യാഭ്യാസ സ്കോളർ ഷിപ്പ് സമ്മാനിക്കൽ, മുൻ കാല ഭരണ സമിതി അംഗങ്ങളെ ആദരിക്കൽ എന്നിവ നടത്തി.ചാത്തന്നൂർ എൻ എസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലോകാവസാനം വരെ സമുദായചര്യൻ മന്നത്ത് പദ്മനാഭന്റെ ദർശനങ്ങൾ നിലനിൽക്കുമെന്ന് ഉദ്ഘാടകൻ പറഞ്ഞു.
കരയോഗം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ അധ്യക്ഷത വഹിച്ചു. പരവൂർ മോഹൻദാസ്, എസ്. ആർ. മുരളീധരകുറുപ്പ്, അംബിക മൗലീ ധരൻ, പി. പുരുഷോത്തമകുറുപ്പ് ബി. മോഹനൻ പിള്ള, ജെ. രതീഷ്. ഡി. അനീഷ്. തുടങ്ങിയവർ പ്രസംഗിച്ചു.