കടപ്പാക്കട ധർമ ക്ഷേത്ര കാര്യാലയ ഉദ്ഘാടനം നാളെ
1489998
Wednesday, December 25, 2024 6:19 AM IST
കൊല്ലം: കടപ്പാക്കട ധർമ ശാസ്താ ക്ഷേത്ര കാര്യാലയത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒന്പതിന് നടക്കും. ഇതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം ക്ഷേത്രത്തിന്റെ ലൈഫ് അംഗവും കേരള ചേംമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻസ് സ്ട്രീസ് സതേൺ റീജിയൻ പ്രസിഡന്റുമായ അഡ്വ.ഷിബു പ്രഭാകരൻ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രം മേൽശാന്തി ആർ.രാമദാസ് പോറ്റി ഭദ്രദീപം തെളിയിക്കും. ധർമ്മശാസ്താ ക്ഷേത്രം പ്രസിഡന്റ് എൻ. രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി പി. പുഷ്പകുമാർ നിർമാണ കമ്മിറ്റി ചെയർമാൻ എസ്.സജിത്ത് ,എ. സിറാജ്, കോൺട്രാക്ടർ എസ്. ദിലീപ് കുമാർ , അഡ്വ.ജി. സത്യബാബു,
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, കടപ്പാക്കട ഡിവിഷൻ കൗൺസിലർ കൃപ വിനോദ്, പി. സുന്ദരൻ, ക്ഷേത്രം വൈസ് പ്രസിഡന്റ് ബി.രാജീവ്, ക്ഷേത്രം ട്രഷറർ എസ്. സജീവ് ,എൻ. മോഹനൻ , ഡി.എ.ജെനി , എസ്.മുരളീധരൻ , ആർ.എസ്.സോമൻ , വി.രാജേന്ദ്രൻ ,തുടങ്ങിയവർ പ്രസംഗിക്കും.