ഇ ചെല്ലാൻ മെഗാ അദാലത്ത് 27,28 തീയതികളിൽ
1490005
Wednesday, December 25, 2024 6:28 AM IST
കൊല്ലം: കേരള പോലീസും മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പും ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകാൻ കൊല്ലം സിറ്റി ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സ്മെന്റ് വിഭാഗം) ചേർന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.
27, 28 തീയതികളിൽ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ കൊല്ലം സിറ്റി ജില്ലാ പോലീസ് കാര്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി ഓണ്‍ലൈനായി പിഴ ഒടുക്കാവുന്നതാണ്.
ഈചെല്ലാൻ പിഴ ഒടുക്കാത്തവർക്കെതിരെ നിയമ നടപടികൾ പോലീസും മോട്ടോർ വാഹന വകുപ്പും ശക്തമാക്കിയിരിക്കുന്ന സാഹജര്യത്തിൽ ഈ അദാലത്ത് പരമാധി ഉപയോഗപ്പെടുത്തി നിയമ നടപടികളിൽ നിന്ന് ഒഴിവാകവുന്നതാണ്. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9495366052 (പോലീസ്), 0474-2993335 എന്നീ ഫോണ്‍ നന്പരുകളിൽ ബന്ധപ്പെടാം.