ഖാദി തൊഴിലാളികൾ പ്രോജക്ട് ഓഫീസിലേക്ക് മാർച്ച് നടത്തി
1487264
Sunday, December 15, 2024 6:01 AM IST
കൊല്ലം: ഖാദി തൊഴിലാളികളുടെ ശമ്പള കുടിശികയും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ആവശ്യപ്പെട്ടു.
ഖാദി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രോജക്ട് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയമോഹൻ.
ശമ്പള കുടിശിക, ആശ്വാസ ധനം, ക്ഷേമ പെൻഷനുകൾ, ശമ്പള വർധനവ്, നൂൽ നൂക്കുന്നതിനുള്ള ആധുനിക യന്ത്രസാമഗ്രികൾ നൽകുക തുടങ്ങിയവയാണ് തൊഴിലാളികളുടെ ആവശ്യങ്ങൾ.
യോഗത്തിൽ പി.ര വി അധ്യക്ഷനായി.നേതാക്കളായ എച്ച്. ബേയിസിൽ ലാൽ, ആർ. അനിൽകുമാർ, രാജു, ആര്.തുളസിധരൻ ഉണ്ണിത്താൻ, ജമീല, പി. ലീലാദേവി എന്നിവർ പ്രസംഗിച്ചു.