കേരളോത്സവം സമാപിച്ചു
1487040
Saturday, December 14, 2024 6:25 AM IST
കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. കലാമത്സരങ്ങൾ ഗായിക ഡോ. എം.എസ്. മാളവിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജലജ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സന്തോഷ് കുമാർ, എ. സൂസമ്മ, സീരിയൽ നടി ആർ. രാഖി, ഗായിക അഖില മോഹൻ, ആർ. സത്യഭാമ, മായ, വി. ഗോപകുമാർ, കോട്ടാത്തല ശ്രീകുമാർ, ഡി. രാജു എന്നിവർ പ്രസംഗിച്ചു.
നെടുവത്തൂർ വാർഡിലെ കുടുംബശ്രീ യൂണിറ്റിന്റെ തിരുവാതിര കളിയോടെയാണ് കലോത്സവം തുടങ്ങിയത്. തുടർന്ന് നൃത്ത - സംഗീത മത്സരങ്ങളും രചനാ മത്സരങ്ങളും നടന്നു.