ഡോ. മാത്യൂസ് മാർ പോളികാർപ്പാസ് ഗാന്ധിഭവൻ സ്നേഹാശ്രമം സന്ദർശിക്കും
1487256
Sunday, December 15, 2024 5:48 AM IST
പാരിപ്പള്ളി: തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളി കാർപ്പസ് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ അച്ഛനമ്മാരെ കാണാനെത്തുന്നു. നാളെ രാവിലെ 11 ന് സ്നേഹാശ്രമത്തിലെ ക്രിസ്മസ് ആഘോഷ പരിപാടികൾ സഹായ മെത്രാൻ ഉദ്ഘാടനം ചെയ്യും.
പത്തനാപുരം ഗാന്ധിഭവൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. വിൻസെന്റ് ഡാനിയൽ, പൂതക്കുളം ചെമ്പകശേരി ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഗോപകുമാർ എന്നിവർ പങ്കെടുക്കും.
കൊട്ടിയം ഹോളിക്രോസ് നഴ്സിംഗ് കോളജിലെയും പൂതക്കുളം ചെമ്പകശേരി ടിഇഐയിലെയും വിദ്യാർത്ഥികൾ ക്രിസ്മസ് കലാപരിപാടികൾ അവതരിപ്പിക്കും.