ജലനിരപ്പ് ഉയര്‍ന്നു; തെന്മല ഡാം തുറന്നു
1487258
Sunday, December 15, 2024 6:01 AM IST
തെന്മല: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു റൂള്‍ കര്‍വ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി തെന്മല പരാപ്പാര് ഡാം തുറന്നു.
രാവിലെ പതിനൊന്നോടെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതമാണ് ആദ്യം തുറന്നത്. ഈസമയം ഡാമിലെ ജലനിരപ്പ് 115.29 ആയിരുന്നു. എന്നാല്‍ ഷട്ടറുകള്‍ തുറന്ന് ജലം ഒഴുക്കിവിട്ടിട്ടും നീരൊഴുക്ക് വര്‍ധിച്ചതോടെ ഘട്ടം ഘട്ടമായി ഷട്ടറുകള്‍ 35 സെന്റീമീറ്റർ വീതം കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. വൈകുന്നേരം 4.30 നുള്ള റിപ്പോര്‍ട്ട് പ്രകാരം 115.37 ആണ് ഡാമിലെ ജലനിരപ്പ്.
115.82 ആണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.അതേ തസമയം ജലത്തിന്റെ ഒഴുക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി മൂന്ന് ഷട്ടറുകളും കൂടുതലായി ഉയര്‍ത്തുമെന്ന് ഡാം എൻജിനീയര്‍ അറിയിച്ചു.
തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽയിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. മഴ കനത്തതിനെ തുടര്‍ന്നു കുറ്റാലം പാലരുവി വെള്ളച്ചാട്ടങ്ങള്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു.
കഴുതുരുട്ടി അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്ങും ആളപയാമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു റവന്യൂ അധികൃതര്‍ അറിയിച്ചു.