വിമല സെൻട്രൽ സ്കൂൾ വാർഷികം ആഘോഷിച്ചു നടത്തി
1487251
Sunday, December 15, 2024 5:48 AM IST
ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂൾ 27ാമത് വാർഷികം നടത്തി. മാവേലിക്കര ബിഷപ്പും വിമല സെൻട്രൽ സ്കൂൾ ചെയർമാനുമായ ഡോ. ജോഷ്വാ മാർ ഇഗ്നാത്ത്യോസ് അധ്യക്ഷത വഹിച്ചു. ഡോ. അച്യുത്ശങ്കർ എസ്.നായർ ഉദ്ഘാടനം ചെയ്തു.
ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയെക്കുറിച്ചും സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയിൽ നിന്നുള്ള മോചനത്തെ കുറിച്ചും അദ്ദേഹം പ്രസംഗിച്ചു.സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
മാവേലിക്കര രൂപത വികാരി ജനറാൾ മോൺ. ഡോ. സ്റ്റീഫൻ കുളത്തും കരോട്ട്, സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ, സ്കൂൾ അസി. ഡയറക്ടർ ഫാ. ഡാനിയൽ പുത്തൻപുരക്കൽ, വൈസ് പ്രിൻസിപ്പൽ എബി ഏബ്രഹാം,
ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ, പിടിഎ പ്രസിഡന്റ് അശോക് കുമാർ, സ്റ്റാഫ് സെക്രട്ടറി സിനേ ചാക്കോ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ലീന, സ്കൂൾ കൗൺസിൽ മെമ്പേഴ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആയിരത്തിൽപ്പരം വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ വാർഷികാഘോഷത്തിന് മാറ്റുകൂട്ടി.