കിഴക്കൻ മേഖലയിൽ കനത്ത മഴ
1487019
Saturday, December 14, 2024 6:14 AM IST
പുനലൂർ: കിഴക്കൻ മേഖലയിൽ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി. പാലരുവിയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴയ്ക്ക് ഇനിയും ശമനമായില്ല. കനത്ത മഴയിൽ തമിഴ്നാടിന്റെ അതിർത്തി പ്രദേശങ്ങളിലും വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതവും തടസപ്പെട്ടു. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ പലയിടങ്ങളിലും നിർത്തിയിട്ടിരിക്കയാണ്.
പുളിയറയിൽ വലിയ തോതിൽ റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതവും സ്തംഭിച്ചു.
കിഴക്കൻ മേഖലയിൽ മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു. ഉരുൾ പൊട്ടലിനും സാധ്യതയേറെയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.