എഐടിയുസി ജാഥയ്ക്ക് സ്വീകരണം നാളെ
1487261
Sunday, December 15, 2024 6:01 AM IST
പുനലൂർ: എഐടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭ പ്രചരണ ജാഥക്ക് നാളെ രാവിലെ 9.30 ന് പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സി. അജയപ്രസാദ്, കെ. വാസുദേവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
17 ന് എഐടിയുസിയുടെ നേതൃത്വത്തിൽ ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്നതിന്റെ പ്രചാരണത്തിനാണ് ജാഥ നടത്തുന്നത്. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ക്യാപ്റ്റനായ തെക്കൻ മേഖല ജാഥയാണ് നാളെ രാവിലെ 9 .30ന് പുനലൂർ ശ്രീരാമപുരം മാർക്കറ്റ് ജംഗ്ഷനിൽ എത്തുന്നത്.
അഞ്ചൽ, പുനലൂർ, പത്തനാപുരം, കുന്നിക്കോട് മണ്ഡലം കമ്മികളുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണ സമ്മേളനം പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജാഥ ക്യാപ്റ്റൻ കെ.പി. രാജേന്ദ്രൻ, വൈസ് ക്യാപ്റ്റൻ സി.പി. മുരളി, മുൻ മന്ത്രി കെ. രാജു, കെ.എസ്. ഇന്ദുശേഖരൻ നായർ,
ജി. ബാബു, വാഴൂർ സോമൻ എംഎൽഎ, അഡ്വ. ആർ. സജിലാൽ, കെ.പി. ശങ്കരദാസ്, അഡ്വ.വി.ബി. ബിനു, അഡ്വ. എച്ച്. രാജീവൻ, ജി. ലാലു, ജോബോയ് പെരേര തുടങ്ങിയവർ പ്രസംഗിക്കും. നേതാക്കളായ ജെ. ഡേവിഡ്, ജോബോയ് പെരേര എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.