ആയൂർ ചെറുപുഷ്പ സ്കൂളിൽ വാർഷികാഘോഷം നടത്തി
1487021
Saturday, December 14, 2024 6:14 AM IST
ആയൂർ: ചെറുപുഷ്പ സെൻട്രൽ സ്കൂളിന്റെ 53 -ാമത് വാർഷികം ആഘോഷിച്ചു. ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആഘോഷം ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ പൂർവ വിദ്യാർഥിയും ഐഡിയ സ്റ്റാർ സിംഗർ മുൻ താരവുമായ ആര്യാനന്ദ് മുരളി മുഖ്യ പ്രഭാഷകനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. അരുൺ ഏറത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ആയൂർ വൈദിക ജില്ലാ വികാരി ഫാ. ജോൺ അരീക്കൽ, പിടിഎ പ്രസിഡന്റ് ജി. ഗിരികുമാർ, ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, സ്റ്റാഫ് സെക്രട്ടറി പി. തുഷ്യ, വിദ്യാർഥി പ്രതിനിധി എ.എഫ്. ഖദീജ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.