തോപ്പ് ഇടവക തിരുനാളിന് നാളെ കൊടിയേറും
1487252
Sunday, December 15, 2024 5:48 AM IST
കൊല്ലം: തോപ്പ് ഇടവക മധ്യസ്ഥനായ വിശുദ്ധ സ്റ്റീഫന്റെ തിരുനാൾ നാളെ മുതൽ 26 വരെ നടക്കും. നാളെ രാവിലെ 6.30 ന് ഇടവക വികാരി ഫാ. വർഗീസ് പൈനാടത്ത് തിരുനാളിന് കൊടിയേറ്റും. തുടർന്ന് രൂപതാ വികാരി ജനറാൾ മോൺ. ബൈജു ജൂലിയാന്റെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ സമാരംഭ ദിവ്യബലി.
17 മുതൽ 23 വരെ ദിവസവും വൈകുന്നേരം 5.30 ന് ജപമാല, ദിവ്യബലി, നൊവേന. ഈ ദിവസങ്ങളിൽ ഫാ. ഫ്രാങ്ക്ളിൽ ഫ്രാൻസിസ്, ഫാ. വർഗീസ് പുത്തങ്ങാടി, ഫാ. ബിനു തോമസ്, ഫാ. സെബാസ്റ്റ്യൻ തോബിയാസ്, ഫാ. ജിതിൻ മറ്റമുണ്ടയിൽ, ഫാ. ജോബി സെബാസ്റ്റ്യൻ, ഫാ. സുമൻ ജോസ് എന്നിവർ മുഖ്യകാർമികരായിരിക്കും.
24 ന് രാവിലെ 6.30 ന് ജപമാല. ദിവ്യബലി, നൊവേന. മുഖ്യ കാർമികൻ ഫാ. അനീഷ് തോമസ്. രാത്രി 11. 45 ന് തിരുപ്പിറവി തിരുനാൾ, പാതിരാ കുർബാന മുഖ്യകാർമികൻ മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ.
ക്രിസ്മസ് ദിനത്തിൽ രാവിലെഎട്ടിന് ദിവ്യബലി ഫാ. ആന്റണി ജോസഫ്. വൈകുന്നേരം 5.30 ന് ജപമാല, നൊവേന, വേസ്പര. മുഖ്യ കാർമികൻ മോൺ. വിൻസന്റ് മച്ചാഡോ. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
26 ന് രാവിലെ 6.30 ന് ദിവ്യബലി. മുഖ്യകാർമികൻ ഫാ. സ്റ്റീഫൻ മുക്കാട്ടിൽ, 9 ന് തിരുനാൾ സമൂഹദിവ്യബലി. മുഖ്യകാർമികൻ കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, തിരുനാൾ കൊടിയിറക്ക്.