ജഗതി എൻ.കെ. ആചാരി ജന്മശതാബ്ദിയും ദേശീയ സെമിനാറും നടത്തി
1487053
Saturday, December 14, 2024 6:29 AM IST
കൊല്ലം: കേന്ദ്രസാഹിത്യ അക്കാദമിയും കൊല്ലം ശ്രീനാരായണ കോളജ് മലയാള വിഭാഗവും സംയുക്തമായി നടത്തിയ ജഗതി എൻ.കെ. ആചാരി ജന്മശതാബ്ദിയും ദേശീയ സെമിനാറും നാടക, ചലച്ചിത്ര പ്രവർത്തകൻ പ്രഫ. അലിയാർ ഉദ്ഘാടനം ചെയ്തു.
സാഹിത്യ നിരൂപകൻ എം.എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ബി. ഹരി, കേന്ദ്രസാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി അംഗങ്ങളായ ഡോ. സാബു കൂട്ടുക്കൽ, ഡോ. ടി.കെ. സന്തോഷ്കുമാർ, സിൻഡിക്കേറ്റ് അംഗം ഡോ. എസ്. ജയൻ, മലയാളം വകുപ്പ് മേധാവി ഡോ. നിത്യ പി. വിശ്വം എന്നിവർ പ്രസംഗിച്ചു.
സമാപനസമ്മേളനം സാഹിത്യനിരൂപകൻ ഇ.കെ. ഗോവിന്ദവർമ്മരാജ ഉദ്ഘടനം ചെയ്തു. ഡോ. തോമസ് സ്കറിയ, എൽ.വി. ഹരികുമാർ, ജയശ്രീ പള്ളിക്കൽ, ഡോ. ഡി.ആർ. വിദ്യ, ഡോ. ആർ.ബി. ഉഷ, യു. അധീശ്, ആർ.രാഖി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.