പ്രഫ. നൊറീൻ ബർത്ത ഫെർണാണ്ടസ് അനുസ്മരണവും പുരസ്കാര ദാനവും ഇന്ന്
1487044
Saturday, December 14, 2024 6:25 AM IST
കൊല്ലം: പ്രഫ. നൊറീൻ ബർത്ത ഫെർണാണ്ടസിന്റെ സ്മരണാർഥം സാമൂഹ്യ സേവന, ആതുര ശുശ്രൂഷാ, വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്കാര സമർപ്പണം ഇന്ന് ബിഷപ് ജോർദാനുസ് കത്തലാനി കാമ്പസിൽ നടക്കും.
പ്രഫ. നൊറീൻ ബർത്തയുടെ സ്മരണാർഥം ജീവകാരുണ്യ പ്രവർത്തനത്തിന് ഡോ. പുനലൂർ സോമരാജൻ, ആതുരശുശ്രൂഷാ രംഗത്ത് ഡോ. ശ്രീജ, വിദ്യാഭാസരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഫാത്തിമ കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ, അസി. പ്രഫ. സ്റ്റാൻസിലാവോസ്, അസി. പ്രഫ. സിസ്റ്റർ ജൂലിയറ്റ് ജോസ് കൈനിക്കര എന്നിവർക്കാണ് പുരസ്കാരങ്ങളും കാഷ് അവാർഡുകളും നൽകുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ ബിഷപ് സ്റ്റാൻലി റോമൻ അധ്യക്ഷത വഹിക്കും.എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. നൊറീൻ ബർത്ത ഫെർണാണ്ടസ് 30 വർഷം കൊല്ലം ഫാത്തിമ മാതാ കോളജിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു.
വകുപ്പ് മേധാവി, നാഷണൽ കരിസ്മാറ്റിക്ക് മൂവ്മെന്റ് നാഷണൽ സർവീസ് ടീം കോ ഓർഡിനേറ്റർ, സെക്കുലർ ഫ്രാൻസിസ്കൻ തേർഡ് ഓർഡർ കൊല്ലം രൂപതാ പ്രസിഡന്റ്, ജീസസ് യൂത്ത് സ്പിരിച്വൽ അഡ്വൈസർ എന്നീ നിലകളിൽ സേവനം ചെയ്തിരുന്നു.