ോറിൻ ബെർത്തപുരസ്കാരങ്ങൾ സമ്മാനിച്ചു
1487253
Sunday, December 15, 2024 5:48 AM IST
കൊല്ലം: പ്രഫ. നോറിൻ ബർത്താ ഫെർണാണ്ടസിന്റെ പത്താമത് ചരമവാർഷികത്തോടനുബന്ധിച്ച് നൽകുന്ന പുരസ്കാരങ്ങൾ ജീവകാരുണ്യ പ്രവർത്തകൻ ഡോ. പുനലൂർ സോമരാജൻ, ഡോ. ശ്രീജ , ഫാത്തിമ മാതാ നാഷണൽ കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ, അസിസ്റ്റന്റ് പ്രഫസർമാരായ സ്റ്റാൻസിലവോസ്, സിസ്റ്റർ ജൂലിയറ്റ് ജോസ് കൈനിക്കര എന്നിവർ മുൻ ബിഷപ് സ്റ്റാൻലി റോമനിൽ നിന്ന് ഏറ്റുവാങ്ങി.
എൻ.കെ. പ്രേമചന്ദ്രൻ എംപി ഡൽഹിയിൽ നിന്ന് ഓൺലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്തു . ഡോ. സുജിത്ത് വിജയൻപിള്ള എംഎൽഎ നൊറിൻ ബർത്ത ഫെർണാണ്ടസ് സ്മരണാർഥം തയാറാക്കിയ ഗാനത്തിന്റെ ആൽബം പ്രകാശനം ചെയ്തു.
രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയൻ, മദർ ജനറൽസിസ്റ്റർ റക്സിയ മേരി, പ്രഫ. കോൺസ്റ്റന്റൈൻ, പ്രഫ. സീസർ ആന്റണി, വി.ടി. കുരീപ്പുഴ, ഫാ. ജോളി ഏബ്രഹാം, സേവിയർ കെ. റൊണാൾ ബർഗമാൻസ്, ചവറ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ജോസ് വിമൽരാജ്, ടൈറ്റസ് കടമ്പാട്ട്, സിസ്റ്റർ ജിൽജിയ മേരി, സിസ്റ്റർ ഹേമാ മേരി എന്നിവർ പ്രസംഗിച്ചു.