കൊട്ടാരക്കര ശ്രീധരൻ നായർ അവാർഡ് ദാനം നടത്തി
1487050
Saturday, December 14, 2024 6:29 AM IST
കൊട്ടാരക്കര: റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക സദസും നടൻ കൊട്ടാരക്കര ശ്രീധരൻ നായർ അവാർഡ് ദാനവും ശ്രദ്ധേയമായി. സിനിമ, സീരിയൽ താരവും കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളുമായ ഷൈലജ ശ്രീധരൻനായർ ഉദ്ഘാടനം ചെയ്തു.
റിട്ട. ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വൈഎംസിഎ പ്രസിഡന്റ് കെ. ഒ. രാജുക്കുട്ടി അവാർഡ് ദാനം നിർവഹിച്ചു.
ചെയർപേഴ്സൺ സോഫിയ തരകൻ അധ്യക്ഷത വഹിച്ചു. ഫെഫോ ചെയർമാനും സംവിധായകനുമായ ഡോ. ഹാരിസ്. കെ. ഇസ്മായിൽ മലപ്പുറം, കവി ഉണ്ണി പുത്തൂർ, സെക്രട്ടറി മനു മണ്ണന്തല, ജി. കനിഹ, സ്നേഹ ജൂലി ആൻഡ്രൂസ്, ഗ്ലെൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
സുജാത കട്ടപ്പന, റിച്ചുകുട്ടൻ, റെജി തോമസ്, ശ്രീലക്ഷ്മി, സിറിൻസൺ, ബ്രിജേഷ് പ്രതാപ്, ഡോ. ഗബ്രിയേൽ തട്ടിൽ, ആദിത്യൻ, രാഹുൽ വാഴയിൽ, രാജൻ കരിമൂല, ആനന്ദ് രാംദാസ്, അപർണ പ്രഭാകർ, കിഷോർ. കെ. സദാശിവൻ,
എബിൻ രാജ് മാളിയേക്കൽ, ശിവജി ഗുരുവായൂർ, കുഞ്ഞിപ്പെണ്ണ്, സിബി പീറ്റർ, ജിയോ ഫിലിപ്പ് കുരീകത്ത്, മണികണ്ഠൻ ഉളിയക്കോവിൽ എന്നിവർ വിവിധ പുരസ്കാരങ്ങൾക്ക് അർഹരായി.