കെഎസ്എസ്പിഎ ചിറക്കര മണ്ഡലം വാർഷിക സമ്മേളനം
1487045
Saturday, December 14, 2024 6:25 AM IST
പാരിപ്പള്ളി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ് എസ്പിഎ )ചിറക്കര മണ്ഡലം വാർഷിക സമ്മേളനവും മണ്ഡലം കമ്മിറ്റിയുടെ പുന:സംഘടനയും നടന്നു. മണ്ഡലം പ്രസിഡന്റ് കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എട്ടുവർഷമായി സംസ്ഥാന സർക്കാരിന് പെൻഷൻകാരോടുള്ള സമീപനം വഞ്ചനാപരമാണെന്നും, പെൻഷൻ പരിഷ്കരണ കുടിശികയും, ഡിഎ കുടിശികയും മറ്റ് ആനുകൂല്യങ്ങളും അകാരണമായി തടഞ്ഞു വയ്ക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാന കൗൺസിലർ കെ.എസ്. വിജയകുമാർ, നിയോജക മണ്ഡലം സെക്രട്ടറി വി. മധുസൂദനൻ, എം. സുരേഷ് കുമാർ, സാബു ചാത്തന്നൂർ, കെ.എസ്. ചന്ദ്രമോഹൻ, നിർമലേശൻ, ഉഷാകുമാരി, സുഷമാ ദേവി തുടങ്ങിയവർ പ്രസംഗിച്ചു.
എസ്. സാബു- പ്രസിഡന്റ്, ഡി.കെ. ബേബി - സെക്രട്ടറി, കെ. സുനു - ട്രഷറർ, നിർമലേശൻ ജില്ലാ കൗൺസിൽ അംഗം എന്നിവരെ തെരഞ്ഞെടുത്തു.