അഞ്ചലില്‍ മതില് ഇടിഞ്ഞുവീണു : കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു
1487259
Sunday, December 15, 2024 6:01 AM IST
അഞ്ചല്‍: രണ്ടുദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയില്‍ അഞ്ചലില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. അഞ്ചല്‍ മാര്‍ക്കറ്റിലേക്ക് പോകുന്ന പാതയില്‍ ജമീലാസിൽ താഹാകുട്ടിയുടെ വീടിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്.
പാറയോടൊപ്പം മതില് ഇടിഞ്ഞ ഭാഗത്ത് ഉണ്ടായിരുന്ന തെങ്ങുകള്‍ ഉള്‍പ്പടെ നിരവധി മരങ്ങള്‍ കൂടി പാതയിലേക്ക് വീണു. വൈദ്യുത പോസ്റ്റ് ലൈനുകള്‍ എന്നിവയ്ക്കു തകരാര്‍ സംഭവിച്ചതോടെ വൈദ്യുതി ബന്ധം തടസപ്പെട്ടു.
പാതയിലൂടെയുള്ള വാഹനയാത്രയും നിലച്ചു.പഞ്ചായയത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. മരങ്ങള്‍ പിന്നീട് മുറിച്ച് നീക്കി.
പാറകൾ പാതയോരത്തേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മതിലിന്റെ ചില ഭാഗങ്ങള്‍ ഇപ്പൊഴും അപാകടാവസ്ഥയിലുള്ളത് നാട്ടുകാരില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്. പുലര്‍ച്ചെ ആയതിനാല്‍ അപകടങ്ങള്‍ ഒഴിവായെന്ന് നാട്ടുകാര്‍ പറഞ്ഞു.