വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി
1487047
Saturday, December 14, 2024 6:25 AM IST
കൊട്ടാരക്കര: വൈദ്യുതി ചാർജ് വർധനക്കെതിരെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊട്ടാരക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
യോഗം എം.എം ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റജിമോൻ വർഗീസ്, പി.കെ. വിജയകുമാർ, എം.എച്ച്. സലിം, അജു വർഗീസ്, രാമചന്ദ്രൻ നായർ, ഉമേഷ്കുമാർ, ദീപുതര്യൻ, ചെറിയാൻ പി. കോശി, ടി.യു. ജോൺസൺ, കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.