ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ്: ശ്രേയയ്ക്ക് വെള്ളി
1487262
Sunday, December 15, 2024 6:01 AM IST
കൊല്ലം: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബംഗളൂരുവിൽ നടത്തിയ 62-മത് ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് വേണ്ടി ശ്രേയ ബാലഗോപാൽ വെള്ളി മെഡൽ കരസ്ഥമാക്കി.
റോളർ സ്കൂട്ടർ വിഭാഗം മത്സരത്തിലാണ് മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി ശ്രേയ മെഡൽ നേടിയത്. എറണാകുളത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കിട്ടിയിരുന്നു.
രണ്ടു വർഷം മുന്പ് ചണ്ഡീഗഢിലെ മൊഹാലിയിൽ നടന്ന ദേശീയ ചാന്പ്യൻ ഷിപ്പിൽ സഹോദരനും ആർകിടെക്റ്റുമായ ബി.ജി. ബാൽശ്രേയസ് ഇതേവിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയിരുന്നു.
സിഎ വിദ്യാർഥിനിയായ ശ്രേയ, റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ. ബാലഗോപാലിന്റെയും കനറാ ബാങ്ക് ഈറോഡ് പുഞ്ചയ് പുളിയംപട്ടി ശാഖാ ഓഫീസർ എൽ. ഗീതയുടെയും മകളാണ്.
2021 മുതൽ ദേശീയ ചാമ്പ്യൻ ഷിപ്പിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ ജില്ലയിലെ താരങ്ങൾ കേരളത്തിനു വേണ്ടി തുടർച്ചയായി ഇതേയിനത്തിൽ മെഡൽ നേടുന്നുണ്ടെന്ന് പരിശീലകനായ പി.ആർ. ബാലഗോപാൽ പറഞ്ഞു.