പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍
1487048
Saturday, December 14, 2024 6:25 AM IST
കൊല്ലം: ലഹരി ഉപയോഗിക്കവേ പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസിലെ പ്രതി പിടിയില്‍. കല്ലൂംതാഴം ലീന ഭവനത്തില്‍ അച്ചു എന്ന് വിളിക്കുന്ന മിഥുന്(21) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കിളികൊല്ലൂര്‍ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ പേരൂര്‍ അമ്പലത്തിന് സമീപമുള്ള ഗ്രൗണ്ടിലിരുന്ന് പ്രതി കഞ്ചാവ് ബീഡി വലിക്കുന്നത് കണ്ട് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു.
പ്രതിയെ പിടികൂടുന്നതിനിടെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദീപുവിന്റെ കൈവിരല്‍ പിടിച്ച് ഒടിച്ച് മിഥുന് രക്ഷപെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളിൽ പ്രതിയാണ്.