തൊടിയൂർ കല്ലിശേരിൽ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു
1487051
Saturday, December 14, 2024 6:29 AM IST
കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്തിലെ അരമത്തുമഠം നെടുംപുറത്ത് റോഡിലെ കല്ലിശേരിൽ പാലം" സി.ആർ. മഹേഷ് എംഎൽഎ ഗതാഗതത്തിന് തുറന്നു കൊടുത്തു.
ഏതാനും മാസങ്ങൾക്ക് മുന്പ് പാറയുമായി വന്ന ടിപ്പർ ലോറി കയറി പാലം തകർന്നു വീണു. തുടർന്ന് പഞ്ചായത്ത് സ്പെഷൽ ഫണ്ട് ഉപയോഗിച്ച് പാലം പുനർനിർമിക്കുകയായിരുന്നു.
5,80,000 -രൂപക്ക് എസ്റ്റിമേറ്റ് ചെയ്ത് ടെൻഡർ ചെയ്തെങ്കിലും 6,31,408 രൂപയ്ക്കാണ് കരാർ എടുത്തത്. പണി പൂർത്തിയാക്കി ഉറപ്പ് പരിശോധിച്ചശേഷം ഗതാഗതത്തിന് തുറക്കുകയായിരുന്നു.
തകർന്നു കിടക്കുന്ന അനുബന്ധ ഷാപ്പുമുക്ക്-നെടുംപുറത്ത് റോഡ് പുനരുദ്ധാരണത്തിന് സർക്കാരിന്റെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തുകയായ 20 ലക്ഷം രൂപ അനുവദിക്കുമെന്നും സി.ആർ. മഹേഷ് പറഞ്ഞു.
പൊതുസമ്മേളനത്തിൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് തൊടിയൂർ വിജയൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ,
പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, പഞ്ചായത്ത് അംഗം കെ. ധർമദാസ്, ബി. മോഹനൻ, കെ. മോഹനൻ, കിഷോർ കരുനാഗപ്പള്ളി, അസിസ്റ്റന്റ് എൻജിനീയർ പ്രവീൺ പി. കൃഷ്ണൻ, ഓവർസിയർ ഹസ്നഎന്നിവർ പ്രസംഗിച്ചു.