പ്രസിഡന്റ്സ് ട്രോഫി; സ്വാഗതസംഘം ഓഫീസ് തുറന്നു
1487041
Saturday, December 14, 2024 6:25 AM IST
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഡിടിപിസി ഓഫീസിന് സമീപം ഒരുക്കിയ സ്വാഗതസംഘം ഓഫീസ് എം. മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വള്ളംകളിയുടെ ആവേശം ലോകമാകെ എത്തിക്കുന്നതിന് ഏവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി വൈസ് ചെയര്മാന് ഡോ. ഡി. സുജിത്ത് അധ്യക്ഷനായി. ഡിവിഷന് കൗണ്‍സിലറും സ്ഥിരംസമിതി അധ്യക്ഷയുമായ ഹണി ബെഞ്ചമിന്‍, വിവിധ ഉപസമിതി ചെയര്മാന്മാരായ സൂരജ് രവി, ടി.സി. വിജയന്, എം.എസ്. ശ്യാംകുമാര്‍, സംഘാടകസമിതി വൈസ് ചെയര്മാന് അയത്തില്‍ അപ്പുക്കുട്ടന്,
മറ്റ് ഉപസമിതി അംഗങ്ങളായ ഇഖ്ബാല്‍ കുട്ടി, എന്‍.എസ്. വിജയന്, എ. റഷീദ്, വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജന്‍, എന്‍. ചന്ദ്രബാബു, എ. മുഹമ്മദ് അന്‍സാരി, പെരിനാട് മുരളി, എസ്. സുരേഷ്ബാബു, സാബു, പ്രതാപന് കുണ്ടറ, മേടയില്‍ ബാബു, അജിത്ത് കുമാര്‍, എം. ആർ. മോഹന്‍പിള്ള,
ഡിടിപിസി സെക്രട്ടറി ജ്യോതിഷ് കേശവന് തുടങ്ങിയവര്‍ പ്രസംഗിച്ചു. 21 ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഷ്ടമുടിക്കായലിലാണ് പ്രസിഡന്റ്സ് ട്രോഫി മത്സരവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനല്‍ മത്സരവും നടക്കുക.