എൻജിഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി
1486790
Friday, December 13, 2024 6:29 AM IST
കുണ്ടറ: വ്യവസായ പരിശീലന വകുപ്പിലെ കെടുകാര്യസ്ഥതക്കെതിരെ എൻജിഒ അസോസിയേഷൻ പ്രവർത്തകർ ചന്ദനത്തോപ്പ് ഗവ. ഐടിഐയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കുണ്ടറ ബ്രാഞ്ച് സെക്രട്ടറി വിമൽ കല്ലട അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് സി. അനിൽ ബാബു, ജില്ലാ സെക്രട്ടറി ജെ. സരോജാക്ഷൻ, എച്ച്. നിസാം, ആർത്തിയിൽ സമീർ, ബി. അനിൽകുമാർ, എസ്. ഉല്ലാസ്, ജോൺസൺ കുറുവേലി, ഫിറോസ് വാളത്തുങ്കൽ, എൽ. ജയകുമാർ, സൈജു അലി എന്നിവർ പ്രസംഗിച്ചു.