അലയമണിൽ കേരളോത്സവത്തിന് തുടക്കമായി
1487257
Sunday, December 15, 2024 5:48 AM IST
അഞ്ചല്‍: അലയമണ്‍ പഞ്ചായത്തുതല കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷമാരായ ഗീതാകുമാരി, മിനി ദാനിയേല്‍, പഞ്ചായത്ത് അംഗം അമ്പിളി, സെക്രട്ടറി ബിജുകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ന് വൈകുന്നേരം പുത്തയം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം നടക്കും