അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന പൂ​ത്ത​യം, മൂ​ന്നാ​റ്റു​മൂ​ല കു​ഴി​യ​ന്‍​ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന വാ​ര്‍​ഡ്ത​ല സാ​നി​ട്ടേ​ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ എ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യ​ത്.

തി​ങ്ക​ള്‍ മു​ത​ല്‍ പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സം​ഘ​ങ്ങ​ളാ​യി വാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളും ക​യ​റി ക്ലോ​റി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും.

ഒ​പ്പം ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്യും. സ്കൂ​ളു​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ശ​രീ​ര​വേ​ദ​ന, പ​നി, ക്ഷീ​ണം, ഓ​ര്‍​ക്കാ​നം, ഛര്‍​ദ്ദി ഉ​ള്‍​പ്പ​ടെ രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​ര്‍ സ്വ​യം ചി​കി​ല്‍​സ പാ​ടി​ല്ലെ​ന്നും ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ല്‍​സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.