മണ്ഡലകാലത്തും അച്ചൻകോവിലിനോട് സർക്കാരിന് അവഗണന
1487043
Saturday, December 14, 2024 6:25 AM IST
പുനലൂർ: മണ്ഡലകാലം എത്തിയിട്ടും അഞ്ച് ശാസ്താക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ക്ഷേത്രമായ അച്ചൻകോവിൽ തീർഥാടനത്തിനോട് സർക്കാരിന് കടുത്ത അവഗണനയെന്ന് കേരള കോൺഗ്രസ് പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഗീതാ സുകുനാഥ് ആരോപിച്ചു.
ക്ഷേത്രത്തിൽ എത്തേണ്ട പാതകളെല്ലാം തകർന്നു കിടക്കുകയാണ്. അറ്റകുറ്റപ്പണികളോ അടിസ്ഥാന സൗകര്യങ്ങളോ പോലും നിർവഹിച്ചിട്ടില്ല.
ക്ഷേത്രത്തിലെത്താൻ ആശ്രയിക്കുന്ന അലിമുക്ക് -അച്ചൻകോവിൽ റോഡ് അച്ചൻകോവിൽ -ചെങ്കോട്ട റോഡ് എന്നിവ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും വനപാതയായ ഈ പ്രദേശത്ത് വന്യമൃഗങ്ങൾ അടക്കമുള്ളവയെ ദൂരെ നിന്ന് കാണത്തക്ക വിധത്തിൽ റോഡ് അരികിലെ കാടുകൾ നീക്കം ചെയ്ത് അയ്യപ്പഭക്തന്മാർക്ക് സുഗമമായ യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.