പോക്സോ കേസിൽ യുവാവ് പിടിയില്‍
1487020
Saturday, December 14, 2024 6:14 AM IST
കുളത്തൂപ്പുഴ: പോക്സോ കേസില്‍ യുവാവ് പിടിയില്‍. കുളത്തൂപ്പുഴ ആര്‍പിഎല്‍ ചന്ദനക്കാവ് മാലദീപ് കോളനിയില്‍ സുജിത് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.
2021 അവസാനത്തോടെ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം കുളത്തൂപ്പുഴ എസ്എച്ച്ഒ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.